വെൺമണി: ചരിത്രപ്രസിദ്ധമായ വെൺമണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ ബുധനാഴ്ച നടക്കും. ഭക്തിയും കാർഷിക സംസ്കാരവും കൈകോർക്കുന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കെട്ടുകാഴ്ചകൾ ഉച്ചയ്ക്ക് 2.30 മുതൽ ക്ഷേത്ര മൈതാനിയിൽ അണിനിരക്കും.
ജലമാർഗവും കരമാർഗവും കെട്ടുകാഴ്ചകളെത്തും
ആറ്റുവ, ചെറുമുഖ, ഇടപ്പോൺ, പുന്തല, വെൺമണി ഏറം എന്നീ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഇത്തവണയും വിസ്മയമൊരുക്കുന്നത്. ......
ചെങ്ങന്നൂർ: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ.ബി.ആർ അംബേദ്കറുടെ 135-ാം ജന്മദിനം സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി ചെങ്ങന്നൂർ യൂണിയൻ ആഘോഷിച്ചു. പുഷ്പാർച്ചന, പ്രഭാഷണം എന്നിവ നടത്തി.
യൂണിയൻ പ്രസിഡൻ്റ് വി.കെ അച്യുതന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ സതീഷ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1848 മത് തുരുത്തിമേൽ ശാഖ യോഗത്തിന്റെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തിന്റെയും 52 ശാഖാ വാർഷികത്തിന്റെയും അഞ്ചാമത് ശ്രീനാരായണ ദർശനോത്സവത്തിന്റെയും ഉദ്ഘാടനo
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നടത്തി.
ശാഖാ പ്രസിഡന്റ്
കെ വി പ്രസന്നൻ യോഗത്തിൽ
അധ്യക്ഷത വഹിച്ചു.
എസ് എൻ ഡി പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ്
സൈജുശാന്തിഅനുഗ്രഹപ്രഭാഷണവും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ആദരിച്ചു. ......
ചെങ്ങന്നൂർ: താലൂക്ക് എൻ. എസ് എസ് കരയോഗ യൂണിയനിൽ പെന്ഷന് വിതരണം നടത്തി.......
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്തു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വൻ തോതിൽ ഉയർത്താനുള്ള നിർദേശമാണ് ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് പാർട്ടി പോളിറ്റ് ബ്യൂറോ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. നിങ്ങളുടെ ശ്രമങ്ങൾക്ക് വിജയം ലഭിക്കുകയും മേലധികാരികളിൽ നിന്നും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
അബുദാബി: ഏപ്രിൽ മാസത്തിലെ വാരാന്ത്യ ‘ബിഗ് ടിക്കറ്റ്’ ഇ-നറുക്കെടുപ്പിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഭാഗ്യം തുണയായി. പ്രവാസി മലയാളികൾ ഉൾപ്പെടെ വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.5 ലക്ഷം രൂപയ്ക്ക് മേൽ) വീതമാണ് ലഭിച്ചത്. ......
കടക്കെണിയിൽ ഉഴലുന്ന കർഷകർക്ക് കൈത്താങ്ങാവേണ്ട കടാശ്വാസ കമ്മീഷൻ വെറും നോക്കുകുത്തിയാകുന്നു. കമ്മീഷൻ ഉത്തരവിട്ട ആനുകൂല്യങ്ങൾ ബാങ്കുകൾ നടപ്പിലാക്കാത്തതോടെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ. ......